കാഞ്ഞങ്ങാട്: ഇന്ധനം തീർന്നതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സിക്ക് സർവിസ് നടത്താനായില്ല. പതിവായി ഇന്ധനമെത്തിക്കുന്ന മംഗളൂരു പമ്പിൽനിന്ന് ഡീസലെത്താത്തതിനെ തുടർന്നാണ് സർവിസ് മുടങ്ങിയത്. 53 ബസുകളുള്ള ഡിപ്പോയിൽനിന്ന് ദീർഘദൂര സർവിസ് ഉൾപ്പെടെ മുടങ്ങി. മലയോരത്തേക്കും കാസർകോട്ടേക്കടക്കം പ്രധാന റൂട്ടുകളിലും സർവിസ് മുടങ്ങി. മണിക്കൂറുകൾക്കുശേഷം ചില ബസുകളിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങി സർവിസ് നടത്തി. ഏതാനും ലിറ്റർ ഡീസൽ അവശേഷിച്ചിരുന്ന ബസുകളെ കണ്ണൂർ, കാസർകോട് ഡിപ്പോകളിലേക്ക് വിട്ട് പ്രതിസന്ധിക്ക് അൽപം പരിഹാരം കണ്ടു. ഉച്ചകഴിഞ്ഞ് ഡീസലെത്തിയതായി ഡിപ്പോ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.