കോൺഗ്രസ് പോസ്റ്റ് ഓഫിസ് മാർച്ച്

ചെറുവത്തൂർ: സോണിയയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന നടപടിയിൽ പ്രതിഷേധിച്ച് ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെറുവത്തൂർ പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, നേതാക്കളായ കെ. ബാലകൃഷ്ണൻ, ഡോ. കെ.വി. ശശിധരൻ, മുട്ടത്ത് രാഘവൻ, ഹംസൻ പയ്യങ്കി, എൻ.സി രാജു, ഡി.എം സുകുമാരൻ, യൂസഫ് കോട്ടക്കാൽ, രാജേഷ് തച്ചൻ, കെ.കെ കുമാരൻ, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. congress cheruvathoor ചെറുവത്തൂർ പോസ്റ്റ് ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.