ദേശീയപാത നിർമാണം: ആശങ്ക തീർക്കണം –യു.ഡി.എഫ്

കാസർകോട്: മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ ദേശീയപാത മതിലുകൾ കണക്കെ ഉയരുമ്പോൾ പലയിടത്തും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ചോദ്യചിഹ്നമായി മാറിയിരിക്കുകയാണെന്ന് യു.ഡി.എഫ്. ആവശ്യമുള്ള അണ്ടർ പാസുകളും എസ്കലേറ്ററുകളും നിർമിച്ച് അതിന് പരിഹാരം കാണണമെന്നും ജില്ല യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. ഡി.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ ജില്ല ചെയർമാൻ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി പ്രസിഡന്റ്‌ പി.കെ. ഫൈസൽ, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്‌, പി.എ. അഷ്‌റഫ്‌ അലി, കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, ഹരീഷ് ബി. നമ്പ്യാർ, വി. കമ്മാരൻ, പി. പി. അടിയോടി, ജെറ്റോ ജോസഫ്, എം.പി. ജോസഫ്, വി.കെ.പി. ഹമീദ് അലി, എ.എം. കടവത്ത്, കരുൺ താപ്പ, കല്ലട്ര അബ്ദുൽ ഖാദർ, വി.ആർ വിദ്യാസാഗർ, മഞ്ജുനാഥ് ആൾവ, പി.വി. സുരേഷ്, കെ. ശ്രീധരൻ, കരിവെള്ളൂർ വിജയൻ, അഡ്വ. എം.ടി.പി. കരീം, കൂക്കൾ ബാലകൃഷ്ണൻ, മുഹമ്മദ് ടിമ്പർ, കെ.കെ. ആരിഫ് എന്നിവർ സംസാരിച്ചു. ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറി കാസർകോട്: വായന ദിനത്തിൽ ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം ജില്ലയിലെ വിവിധ ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറി. എം.എസ് മൊഗ്രാൽ ഗ്രന്ഥാലയത്തിൽ കുമ്പള ഏരിയ വനിത വിഭാഗം കൺവീനർ നദീറ പുസ്തകങ്ങൾ കൈമാറി. ഓരി വള്ളത്തോൾ ലൈബ്രറിയിലേക്കുള്ള പുസ്തക വിതരണം ജില്ല പ്രസിഡന്റ്‌ വി.കെ. ജാസ്മിൻ നിർവഹിച്ചു. വിദ്യാനഗർ കോലായ് ലൈബ്രറിയിൽ നടന്ന പരിപാടിയിൽ ജില്ല സമിതി അംഗം സകീന അക്ബർ പുസ്തകങ്ങൾ കൈമാറി. jamaath vanitha wing വിദ്യാനഗർ കോലായ് ലൈബ്രറിയിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം ജില്ല സമിതി അംഗം സകീന അക്ബർ പുസ്തകങ്ങൾ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.