തൃക്കരിപ്പൂർ: വായനവാരത്തിൽ വിദ്യാലയത്തിൽ ലൈബ്രറി ഒരുക്കി വിദ്യാർഥി കൂട്ടായ്മ. കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർസെക്കൻഡറി സ്‌കൂളിലെ 2003 എസ്.എസ്.എൽ.സി ബാച്ചാണ് വലിയപറമ്പ ഉദിനൂർ കടപ്പുറം ഗവ.ഫിഷറീസ് യു.പി സ്‌കൂളിൽ ഗ്രന്ഥാലയം ഒരുക്കിയത്. പതിനഞ്ചായിരം രൂപയുടെ പുസ്തകങ്ങളും ഇവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരയുമാണ് 'നിറവ്' കൂട്ടായ്മ സമ്മാനിച്ചത്. വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശശിധരൻ, പ്രകാശൻ കുതിരുമ്മൽ, നിറവ് കൂട്ടായ്മ പ്രതിനിധി എം.കെ.പി. സമീർ, മനോജ് എന്നിവർ സംസാരിച്ചു. പടം tkp library ഉദിനൂർ കടപ്പുറം ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ നിറവ് കൂട്ടായ്മ ഒരുക്കിയ ഗ്രന്ഥാലയം പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.