ബ്ലോക്ക്തല ആരോഗ്യ മേളക്ക് ജില്ലയില്‍ തുടക്കം

എം. രാജഗോപാലന്‍ എം.എല്‍.എ ജില്ലതല പരിപാടി ഉദ്ഘാടനം ചെയ്തു ചെറുവത്തൂര്‍: പൊതുജന പങ്കാളിത്തത്തില്‍ ശ്രദ്ധേയമായി നീലേശ്വരം റവന്യൂ ബ്ലോക്ക് തല ആരോഗ്യ മേള. ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ നടന്ന ബ്ലോക്ക് മേളയുടെ ജില്ലതല ഉദ്ഘാടനവും നീലേശ്വരം റവന്യൂ ബ്ലോക്ക് മേളയുടെ ഉദ്ഘാടനവും എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് പദ്ധതി വിശദീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയാരോഗ്യ ദൗത്യം, ആയുർവേദ ഹോമിയോ വകുപ്പുകള്‍, വനിത ശിശുവികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മേള. മേളയുടെ ഭാഗമായി ആയുര്‍വേദ, ഹോമിയോ, അലോപ്പതി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കായി മൈഗ്രന്റ് സ്‌ക്രീനിങ് ക്യാമ്പും സംഘടിപ്പിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസി. പ്രഫസര്‍ ഡോ.പി. അനുപമ, ഡോ. ടി.കെ. രമ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ വിവിധ കലാസാംസ്‌കാരിക പരിപാടികളും വിളംബര ജാഥയും അരങ്ങേറി. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലന്‍, വൈസ് പ്രസിഡന്റ് എം.ശാന്ത, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍, നീലേശ്വരം ബ്ലോക്ക് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. അനില്‍കുമാര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ. വല്ലി, ചെറുവത്തൂര്‍ പഞ്ചായത്ത് മെംബര്‍ രാജേന്ദ്രന്‍ പയ്യാടക്കത്ത്, ഐ.എസ്.എം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രമോദ്, ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഐ.ആര്‍. അശോക്, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.ടി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ- ബ്ലോക്ക് ആരോഗ്യ മേളയുടെ ജില്ലതല ഉദ്ഘാടനവും നീലേശ്വരം റവന്യൂ ബ്ലോക്ക് മേളയുടെ ഉദ്ഘാടനവും എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു ഫോട്ടോ: നീലേശ്വരം ബ്ലോക്ക് ആരോഗ്യ മേളയുടെ ഭാഗമായി നടന്ന വിളംബര ജാഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.