ട്രഷറി ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്തും -ധനമന്ത്രി

ചട്ടഞ്ചാല്‍ സബ്ട്രഷറിക്കായി നിര്‍മിച്ച പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു കാസർകോട്: ട്രഷറികളുടെ ഓണ്‍ലൈന്‍ സേവനങ്ങളും സെക്യൂരിറ്റി, സെര്‍വര്‍ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ചട്ടഞ്ചാല്‍ സബ്ട്രഷറിക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. 21 വര്‍ഷമായി ചട്ടഞ്ചാല്‍ ടൗണിലെ വാടക ക്കെട്ടിടത്തിലാണ് സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്നത്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അതിഥിയായി. കോഴിക്കോട് ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ചെമ്മനാട് ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സെമീമ അന്‍സാരി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെംബര്‍ മറിയ മാഹിന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മധു മുതിയക്കാല്‍, വി. രാജന്‍, രാജന്‍ പെരിയ, ഹുസൈനാര്‍ തെക്കില്‍, എന്‍. ബാബുരാജ്, മൊയ്തീന്‍കുഞ്ഞി കളനാട് എന്നിവര്‍ സംസാരിച്ചു. ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍ സ്വാഗതവും ജില്ല ട്രഷറി ഓഫിസര്‍ കെ. ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ-ചട്ടഞ്ചാല്‍ സബ്ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാൽ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.