കുട്ടികളെ വിസ്മയിപ്പിച്ച് വായന മാജിക്

തച്ചങ്ങാട്: വായന മാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ വായന മാജിക്. കുട്ടികളെയും ഉൾപ്പെടുത്തി അവതരിപ്പിച്ച ഇന്ദ്രജാലങ്ങൾ ഓരോന്നും വായനയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നവയായിരുന്നു. കഥകൾ പറഞ്ഞും വായനമഹത്ത്വം ബോധ്യപ്പെടുത്തിയും അവതരിപ്പിച്ച മാജിക് ഷോ വിദ്യാർഥി സഹസ്രങ്ങൾക്ക് നവ്യാനുഭവമായി. മാന്ത്രികൻ സുധീർ മാടക്കത്താണ് വായന മാജിക് അവതരിപ്പിച്ചുകൊണ്ട് വായനമാസാചരണ പരിപാടി ഉദ്ഘാടനം ചെയ്തത്. വാർഡ് മെംബർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സ്‌റ്റാഫ് സെക്രട്ടറി വി.വി. മുരളി, പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വിജയകുമാർ, അനിത രാധാകൃഷ്ണൻ, സജിത, ജിഷ, ധന്യ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. മനോജ് സ്വാഗതവും വിദ്യാരംഗം കൺവീനർ ഗീത നന്ദിയും പറഞ്ഞു. magic തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ വായന മാസാചരണം ഉദ്ഘാടനം മാന്ത്രികൻ സുധീർ മാടക്കത്ത് മാജിക് അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.