കാഞ്ഞങ്ങാട്: സമഗ്രമായ അന്വേഷണത്തിൽ ഇ.ഡി കുറ്റക്കാരല്ലെന്നുകണ്ടെത്തി അന്വേഷണം അവസാനിപ്പിച്ച കേസ് വീണ്ടും പൊടിതട്ടിയെടുത്ത് കോൺഗ്രസ് മുക്ത ഭാരതം നടപ്പിലാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെങ്കിൽ അതൊന്നും നടക്കില്ലെന്നും മതേതര ഭാരതം കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ജില്ല കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കോൺഗ്രസ് പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, കെ.പി.സി.സി. സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, എം. അസൈനാർ, കെ.പി.സി.സി അംഗം പി.എ. അഷറഫലി, കെ.വി. ഗംഗാധരൻ, കരിമ്പിൽ കൃഷ്ണൻ, രമേശൻ കരുവാച്ചേരി, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണൻ, പി.വി.സുരേഷ് എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം നഗരം ചുറ്റിയാണ് ഹെഡ് പോസ്റ്റ് ഓഫിസിൽ എത്തിയത്. unnithan mp ജില്ല കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ മാർച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.