ഉദുമ: . നൂറു വര്‍ഷത്തിലധികം പഴക്കമുളള ഈ പൊതുവിദ്യാലയത്തില്‍ പി.ടി.എ മുന്‍കൈയെടുത്താണ് പുതുതായി പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചത്. നാട്ടുകാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആരംഭിച്ച പ്രീ പ്രൈമറി പ്രവേശനോത്സവത്തിന്റെയും ക്ലാസ് മുറിയുടെയും ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജി. രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ രമ ഗംഗാധരന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്ക് ആവശ്യമായ കസേര, കുട, മേശ, ബാഗ് എന്നിവ സംഘമിത്ര യുഎ.ഇ, റൂബി ഡ്രൈവിങ് സ്‌കൂള്‍ കാസര്‍കോട്, യൂത്ത് കോണ്‍ഗ്രസ് കീഴൂര്‍ യൂനിറ്റ്, എം.എസ്.എഫ് കീഴൂര്‍ യൂനിറ്റ് എന്നിവരാണ് സംഭവനയായി നല്‍കിയത്. കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരായ കണ്ണന്‍ കാരണവര്‍, കുപ്പ കാരണവര്‍, ക്ഷേത്ര ഭരണസമിതി സെക്രട്ടറി ശ്രീനിവാസന്‍, സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ അബ്ദുൽ മനാഫ്, അംഗങ്ങളായ ഹനീഫ കോളിയടുക്കം, കെ.എസ് സാലി കീഴൂര്‍, ഗിരീശന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഫസീല സലാം, പി.ടി.എ വൈസ് പ്രസിഡന്റ് എം. അമീര്‍, മുന്‍ പി.ടി.എ പ്രസിഡന്റ് അബ്ദുൽ റസാഖ് കല്ലട്ര, ബി.ആർ.സി കോഓഡിനേറ്റര്‍ സുധീഷ്, ഒ.എസ്.എ ഭാരവാഹി സുധാകരന്‍, നീലകണ്ഠന്‍, ജലീല്‍ കോയ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ കെ.ഐ. ശ്രീവത്സന്‍ സ്വാഗതവും സീനിയര്‍ അധ്യാപകന്‍ എം. നിസാര്‍ നന്ദിയും പറഞ്ഞു. പടം uduma keeyur gfup കീഴൂര്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളില്‍ പ്രീ പ്രൈമറി ക്ലാസ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.