പ്രാദേശിക പത്രപ്രവർത്തക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

കുമ്പള: കാരവൽ ദിനപത്രം ലേഖകനായിരുന്ന മുത്തലിബിന്റെ സ്മരണക്കായി കുമ്പള പ്രസ് ഫോറം ഏർപ്പെടുത്തിയ രണ്ടാമത് മുത്തലിബ് സ്മാരക അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ മലയാള ദിനപത്രങ്ങളിലും സായാഹ്ന പത്രങ്ങളിലും പ്രസിദ്ധീകരിച്ച സാമൂഹിക പ്രാധാന്യമുള്ള വാർത്തകൾക്കാണ് അവാർഡ്. എൻട്രികൾ സെക്രട്ടറി, പ്രസ് ഫോറം കുമ്പള എന്ന വിലാസത്തിൽ ജൂൺ 30ന്‌ അഞ്ചു മണിക്കുമുമ്പ് ലഭിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. അതത് ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തിയ വാർത്തകളുടെ മൂന്ന് ശരിപ്പകർപ്പുകളും പത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.