നീലേശ്വരം: വിദ്യാർഥികള്‍ക്കായി വായന വാരത്തോടനുബന്ധിച്ച് പുസ്തക പരിചയ മത്സരം സംഘടിപ്പിക്കുന്നു. 'വായന രസായനം' എന്ന പേരില്‍ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. യു.പി, ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്കായി ചുവടെ ചേര്‍ത്തിരിക്കുന്ന നാല് പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ചാണ് ആസ്വാദനക്കുറിപ്പ് തയാറാക്കേണ്ടത്. 17ന് രാവിലെ 10ന് നീലേശ്വരം മന്ദംപുറം റോഡിലെ പൊലീസ് സ്റ്റേഷന് സമീപത്തുള്ള സിനെറ്റ് ഓഫിസില്‍വെച്ചാണ് മത്സരം. കുട്ടികള്‍ പുസ്തകം വായിച്ചു തയാറായിവരുക. തിരഞ്ഞെടുത്ത പുസ്തകം കൊണ്ടുവരാം. ആസ്വാദനക്കുറിപ്പ് തയാറാക്കുന്നതിന് രണ്ടുമണിക്കൂറാണ് നല്‍കുന്ന സമയം. തിരഞ്ഞെടുത്ത പുസ്തകത്തെ മുഴുവനായിത്തന്നെ പരിചയപ്പെടുത്തണം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ 16ന് വൈീട്ട് അഞ്ചിനു മുമ്പ് 6238746116 , 9895835693 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. യു.പി വിഭാഗം പറയിപെറ്റ പന്തിരുകുലം -(നരേന്ദ്രനാഥ്) മിഠായിപ്പൊതി-(സുമംഗല) പെണങ്ങുണ്ണി -(കുരീപ്പുഴ ശ്രീകുമാര്‍ ) ആറാംകുന്ന് -(പ്രകാശന്‍ കരിവെള്ളൂര്‍) ഹൈസ്‌കൂൾ വിഭാഗം ഭാരതപര്യടനം -(കുട്ടികൃഷ്ണമാരാര്‍) മാണിക്യനും മറ്റുകഥകളും- (ലളിതാംബിക അന്തർജനം) പരല്‍മീന്‍ നീന്തുന്ന പാടം -(സി.വി. ബാലകൃഷ്ണന്‍) രണ്ട് മത്സ്യങ്ങള്‍ -(അംബികാസുതന്‍ മാങ്ങാട്) എന്നീ പുസ്തകങ്ങളാണ് മത്സരത്തിൽ ഉപയോഗിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.