കെ. മാധവനെ കുറിച്ചുള്ള പുസ്തകപ്രകാശനം നാളെ

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനി പരേതനായ കെ. മാധവനെക്കുറിച്ച് മകനും ചരിത്രകാരനുമായ ഡോ. അജയകുമാർ കോടോത്ത് രചിച്ച ഗാന്ധിയൻ കമ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട് എന്ന പുസ്തകത്തിന്റെ പ്രകാശനം തിങ്കളാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ചെമ്മട്ടംവയൽ കെ. മാധവൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം നിർവഹിക്കും. മുൻ മുഖ്യമന്ത്രി സി. അച്യുത മേനോന്റെ മകനും തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മുൻ പ്രഫസറുമായ ഡോ. വി. രാമൻകുട്ടി ഏറ്റുവാങ്ങും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.പി. രാജഗോപാലൻ പുസ്തകപരിചയം നടത്തും. കെ.പി. സതീഷ് ചന്ദ്രൻ, അഡ്വ. സി.കെ. ശ്രീധരൻ, വി.കെ. രവീന്ദ്രൻ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ഡോ. അജയകുമാർ കോടോത്ത്, കെ.കെ. ശ്യാംകുമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.