ജില്ല പഞ്ചായത്ത് വികസന സെമിനാര്‍ നാളെ

കാസര്‍കോട്: ജില്ല പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ കരട് പദ്ധതിരേഖ അവതരിപ്പിക്കും. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീതാകൃഷ്ണൻ കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതി അവലോകനം ചെയ്യും. കാസർകോട് പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ സംയുക്ത പദ്ധതി അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.