'ലേൺ വിത്ത്‌ സ്‌മൈൽ' കാമ്പയിൻ ശ്രദ്ധേയമായി

മേൽപറമ്പ്: മേൽപറമ്പ് ജാസ് കൈനോത്ത് ക്ലബ് ചന്ദ്രഗിരി എൽ.പി സ്കൂളിൽ 'ലേൺ വിത്ത്‌ സ്‌മൈൽ' എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ നിർവഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർഥികൾക്കും ഫിസിയോതെറപ്പി സെന്ററിൽ എത്തുന്ന കുട്ടികൾക്കും ആവശ്യത്തിനുള്ള കസേരകളും മറ്റു പഠന സാമഗ്രികളും കൈമാറി. വാർഡ്‌ മെംബർമാരായ അബ്ദുൽ കലാം സഹദുല്ല, ആയിഷ അബൂബക്കർ, സുജിത്ര, എസ്.എം.സി ചെയർമാൻ അബ്ദുൽ സലാം, സാജൻ മാസ്റ്റർ, ജാസ് കൈനോത്ത്, ജാഫർ കൈനോത്ത്, അഹ്‌മദ്‌ കുഞ്ഞി, എബി കുട്ടിയാനം, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സബീർ കായിന്റടി, ട്രഷറർ അബ്ബാസ് കൈനോത്ത്, ബുകാരി ഷൂമാക്സ്, ഗൾഫ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ റിസ്‌വാൻ കൈനോത്ത്, അബ്ദുറഹ്മാൻ കൈനോത്ത്, അന്ച്ചു, റഹീം, ഹബീബ്, ബാദു, നിയാസ് കുന്നരിയത്ത്, ജാപ്പു, യൂസുഫ് കുന്നരിയത്ത്, ഫിറോസ് എന്നിവർ സംസാരിച്ചു. എച്ച്.എം. അബ്ദുറഹ്മാൻ സ്വാഗതവും ഷീന ടീച്ചർ നന്ദിയും പറഞ്ഞു. jaaz മേൽപറമ്പ് ജാസ് കൈനോത്ത് ക്ലബ് ചന്ദ്രഗിരി എൽ.പി സ്കൂളിൽ 'ലേൺ വിത്ത്‌ സ്‌മൈൽ' എന്ന പേരിൽ നടത്തിയ കാമ്പയിനിൽ വിദ്യാർഥികൾക്കുള്ള പഠനോപകരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.