ചെറുവത്തൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചഴ്സ് അസോസിയേഷൻ (കെ.പി.എസ്ടി.എ) റവന്യൂ ജില്ല നേതൃപരിശീലന ക്യാമ്പ് കൊടക്കാട് കദളീവനത്തിൽ തുടങ്ങി. രണ്ടുദിനങ്ങളിലായി നടക്കുന്ന ക്യാമ്പ് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. സംഘടന ജില്ല പ്രസിഡന്റ് പ്രശാന്ത് കാനത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ, സംസ്ഥാന നിർവാഹക സമിതി അംഗം പി. ശശിധരൻ, ജില്ല സെക്രട്ടറി കെ. ശ്രീനിവാസൻ, ട്രഷറർ കെ.വി. വാസുദേവൻ നമ്പൂതിരി, സംസ്ഥാന സമിതി അംഗം ഷീല ചാക്കോ എന്നിവർ സംസാരിച്ചു. തുടർന്ന് 'സംഘടന പ്രവർത്തനം വർത്തമാന കാഴ്ചപ്പാടുകൾ' വിഷയത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ. അബ്ദുൽമജീദും, 'സംഘടന പിന്നിട്ട നാൾവഴികൾ പോരാട്ടങ്ങൾ' വിഷയത്തിൽ സംഘടന മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്ത് കുമാറും ക്ലാസെടുത്തു. വിവിധ സെഷനുകൾക്ക് ജി.കെ. ഗിരീഷ്, ടി. രാജേഷ് കുമാർ, കെ.പി. രമേശൻ, പി.എസ്. സന്തോഷ് കുമാർ, പി. ശ്രീജ, എ.വി. ഗിരീശൻ, പി.ടി. ബെന്നി, ഗംഗാധര ഷെട്ടി, എ. രാധാകൃഷ്ണൻ, ടി. അശോകൻ നായർ, കെ. രാജേഷ് കുമാർ, കെ.കെ. സജിത്ത് എന്നിവർ നേതൃത്വം നൽകി. ആദ്യദിനം കലാ-സാംസ്കാരിക പരിപാടികളോടെ സമാപിച്ചു. ഞായറാഴ്ച രാവിലെ 9.30ന് 'കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി: വസ്തുതകൾ യാഥാർഥ്യങ്ങൾ' വിഷയത്തിൽ എസ്.സി.ഇ.ആർ.ടി. മുൻ റിസർച് ഓഫിസർ ഡോ. കെ.വി. മനോജ് ക്ലാസെടുക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്യും. പടം-- കെ.പി.എസ്.ടി.എ റവന്യൂ ജില്ല നേതൃപരിശീലന ക്യാമ്പ് കൊടക്കാട് കദളീവനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.