കുമ്പള മാർക്കറ്റിൽ ചീവെള്ളക്കുഴി; കൊതുകുകൾ പെറ്റുപെരുകുന്നു

കുമ്പള: കുമ്പള മീൻ മാർക്കറ്റിനടുത്തുള്ള ചീവെള്ളക്കുഴി ജനങ്ങൾക്ക് ദുരിതമാകുന്നു. മീൻ മാർക്കറ്റിനു പുറത്ത് തപാൽ വകുപ്പിന്റെ സ്ഥലത്താണ് കുഴിയുള്ളത്. കുമ്പള ഹയർ സെക്കൻഡറി മൈതാനത്തേക്കുള്ള വഴിക്കുള്ള ഈ കുഴിയിൽ വ്യാപാരികൾ മീൻ വെള്ളം ഒഴുക്കിയതാണ് അഴുക്കുവെള്ളം കെട്ടിക്കിടക്കാൻ കാരണമായത്. ഈ വെള്ളത്തിൽ കൊതുകും കൂത്താടികളും തിമിർക്കുന്നു. കൂടാതെ മാർക്കറ്റിനരികിൽ പൊലീസ് സ്റ്റേഷൻ മതിലിനോട് ചേർന്ന് മാലിന്യം നിറഞ്ഞുകിടക്കുന്നു. ഈ ഭാഗത്ത് മഴക്കാലപൂർവ ശുചീകരണം നടന്നിട്ടില്ല. റോഡരികിലിരുന്നുള്ള മീൻ വിൽപനയാണ് പ്രദേശം മലീമസമാകാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കുഴി മണ്ണിട്ടുമൂടി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും മീൻ വിൽപന മാർക്കറ്റിനകത്തേക്ക് മാറ്റണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. പടം: മാർക്കറ്റിലെ ചീവെള്ളക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.