നീലേശ്വരം: മരക്കാപ്പ് കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരിയെ നാട്ടുകാരായ നാലു യുവാക്കൾ സാഹസികമായി രക്ഷപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ യൂസഫ് മരക്കാപ്പ് കടപ്പുറത്തെ മലബാർ റിസോർട്ടിൽ കുടുംബസമേതം എത്തിയതായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കടൽക്ഷോഭം രൂക്ഷമായി വിനോദസഞ്ചാരി മുങ്ങിത്താഴവേ ലൈഫ്ബോയിൽ കയർ കെട്ടിയാണ് യുവാക്കൾ മരണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. മരക്കാപ്പ് കടപ്പുറത്തെ രജ്ഞുരാജ് (21), അഭിനവ് മുരളി (18), സച്ചിൻ മധു (18), രാഹുൽരാജ് (24) എന്നിവരാണ് രക്ഷപ്പെടുത്തിയത്. ഇവരെ കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ അഭിനന്ദിച്ചു. ഓഫിസർമാരായ രാജൻ തൈവളപ്പ്, പി.ആർ. അനന്ദു, സിവിൽ ഡിഫൻസ് അംഗങ്ങളായ പി.പി. പ്രദീപ് കുമാർ, എച്ച്. അരുൺ കുമാർ, വാർഡ് കൗൺസിലർ കെ. ബാബു എന്നിവർ യുവാക്കളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.