ഉദുമ വനിത സഹകരണ സംഘത്തിന് പൗരസ്വീകരണം

ഉദുമ: സംസ്ഥാനത്തെ മികച്ച വനിത സഹകരണ സംഘത്തിനുള്ള അവാർഡ് രണ്ടുതവണ ലഭിച്ച ഉദുമ വനിത സർവിസ് സഹകരണ സംഘത്തിന് പൗരസമിതി സ്വീകരണം നൽകി. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. യുവാക്കോ ചപ്പാത്തിയുടെ ആദ്യ വിൽപന മന്ത്രി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് നൽകി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ വെൽഫെയർ ബോർഡിൽനിന്നുള്ള ചികിത്സ സഹായ വിതരണം പ്ലാനിങ് അസി. രജിസ്ട്രാർ എം. ആനന്ദനും ഹരിതം സഹകരണം മാവിൻ തൈ വിതരണം ആയിഷാബിയും നിർവഹിച്ചു. സെക്രട്ടറി ബി. കൈരളി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ വി.കെ. അശോകൻ, കെ. വിനയൻ, കെ.സി.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജാനകി, മത്സ്യഫെഡ് ഡയറക്ടർ വി.പി. ജാനകി, സതീശൻ, മധു മുതിയക്കാൽ, കെ.ബി.എം. ഷെരീഫ്, സനുജ ബേവൂരി, ഡോ. സി. വേണു, എ.വി. ഹരിഹരസുതൻ, കെ. പ്രഭാകരൻ, പി.വി. ഭാസ്കരൻ, കെ.ആർ. രമേശ്കുമാർ, വി.ആർ. ഗംഗാധരൻ, വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ. സന്തോഷ് കുമാർ സ്വാഗതവും പ്രസിഡന്റ് കസ്തൂരി ബാലൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.