കാസർകോട്: ജില്ല സഹകരണ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. 120 കിലോ വാട്ട് പ്ലാന്റാണ് ആശുപത്രിയിൽ സ്ഥാപിച്ചത്. 84 ലക്ഷം രൂപ ചെലവില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി.സി.എം സോളാര്‍ ലിമിറ്റഡാണ് പ്ലാന്റ് സ്ഥാപിച്ചത്. എ.കെ.എം. അഷറഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല സഹകരണ ആശുപത്രി സെക്രട്ടറി ജി. രത്‌നാകര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.സി.എം ലിമിറ്റഡ് എം.ഡി ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കലിനെ ആദരിച്ചു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രി പ്രസിഡന്റ് പി. രഘുദേവന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം. സുമതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.