ഉദിനൂർ ഗവ. ഹയർ സെക്കൻഡറി ജേതാക്കൾ

തൃക്കരിപ്പൂർ: എക്സൈസ് വകുപ്പും ജില്ല സ്റ്റുഡന്റ് പൊലീസ് കാഡറ്റ്സും സംയുക്തമായി സംഘടിപ്പിച്ച ജില്ല ഫുട്ബാൾ ടൂർണമെന്റിൽ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി ടീം ജേതാക്കളായി. നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടന്ന ഫൈനൽ മത്സരത്തിൽ മടിക്കൈ ഫസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീമിനെയാണ് പരാജയപ്പെടുത്തിയത് (3-0). സമാപന ചടങ്ങിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.എ. മാത്യു സമ്മാനദാനം നിർവഹിച്ചു. വിമുക്തി മിഷൻ ജില്ല മാനേജർ ഹരിദാസൻ പാലക്കൽ മത്സരം ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപ്പെട്ടു. കെ. അശോകൻ, കെ.വി. മധുസൂദനൻ, എ. കലേശൻ, കെ. ശ്രീധരൻ, കെ.വി. ബിജു, വി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.