മാലോത്ത് കസബ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം

മാലോത്ത് കസബ ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം കാസർകോട്: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തില്‍ ഭേദചിന്തയില്ലാത്ത സമീപനമാണ് സര്‍ക്കാറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലോത്ത് കസബ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ധനസഹായത്തോടെ മൂന്നു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണി കഴിച്ചത്. മൂന്നു നിലകളിലായി പണി കഴിപ്പിച്ച കെട്ടിടത്തില്‍ 12 ക്ലാസ് മുറികളാണുള്ളത്. സിക്ക് റൂം, ലൈബ്രറി, അഞ്ച് ടോയ്ലറ്റുകള്‍ എന്നിവയും ഒരുക്കിയിരിക്കുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെട്ടിടത്തിന്റെ ഫലക അനാച്ഛാദനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ ജോമോന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷോബി ജോസഫ്, മോണിറ്ററി കമ്മിറ്റി ചെയര്‍മാന്‍ എം. കുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ ജെസി ചാക്കോ, മോന്‍സി ജോയി, ടി.പി. തമ്പാന്‍, വി.കെ. ചന്ദ്രന്‍, ജോയി മൈക്കിള്‍, ടി.പി. നന്ദകുമാര്‍, കെ.ടി. സ്‌കറിയ, ബിനോയ് വള്ളോപ്പള്ളി, രാഘവന്‍ കുലേരി, കെ.എസ്. രമണി, പ്രിന്‍സിപ്പൽ വിജി കെ. ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് സനോജ് മാത്യു, എസ്.എം.സി ചെയര്‍മാന്‍ പി.എ. മധു, എച്ച്.എം സില്‍ബി മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് രാധ രവി, സ്റ്റാഫ് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ----------- ഫോട്ടോ- മാലോത്ത് കസബ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിന്റെ ഫലക അനാച്ഛാദനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.