കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടികൂടി

കാസര്‍കോട്: കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച 348 ചാക്ക് അരിയും ഗോതമ്പും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. റേഷൻ കാർഡുടമകൾ വാങ്ങിച്ച് പലചരക്കു കടക്കാർക്ക് മറിച്ചുവിൽക്കാൻ ഏൽപിച്ച അരിയാണ് കണ്ടെത്തിയത്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലാണ് ചാക്കുകളില്‍ അട്ടിവെച്ച നിലയില്‍ ഇവ കണ്ടെത്തിയത്. സൗജന്യ നിരക്കിലും മറ്റും റേഷന്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അരിയാണ് മറിച്ചുവിൽപനക്കായി കെട്ടിടത്തില്‍ സൂക്ഷിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല സപ്ലൈ ഓഫിസ് ഇന്‍ചാര്‍ജ് കെ.എന്‍. ബിന്ദു, താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസര്‍ കെ.പി. സതീശൻ, റേഷന്‍ ഇന്‍ ചാര്‍ജ് ഓഫിസര്‍മാരായ എല്‍.വി. ശ്രീനിവാസന്‍, കെ. സഞ്ജയ്കുമാര്‍, ഡ്രൈവര്‍ പി.ബി. അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് അഞ്ചു ലോഡോളം വരുന്ന റേഷൻ ഉൽപന്നങ്ങൾ പിടികൂടിത്. ബി.പി.എൽ പദവി ലഭിക്കാനായി നൂറുകണക്കിനു കാർഡുടമകൾ കാത്തിരിക്കുമ്പോഴാണ് നിരവധിയാളുകൾ ബി.പി.എല്ലുകാർക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുത്ത് കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നതായി കണ്ടെത്തിയത്. --------------------- ''റേഷൻ കടയിൽ നിന്ന് അരി വാങ്ങി ഇവിടെ കൊണ്ട് നൽകുകയാണ് ചെയ്യുന്നത്. വാങ്ങുന്നയാളെ കണ്ടെത്തിയിട്ടില്ല. അരി നൽകി മറ്റു സാധാനങ്ങൾ വാങ്ങിപോകുന്ന സാധന കൈമാറ്റ വ്യവസ്ഥയാണ് നടക്കുന്നത്. ആരാണ് ചെയ്യുന്നത് എന്നു പറയാൻ ആരും തയാറാകുന്നില്ല. നടപടി ശക്താമക്കും. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. കെ. പി. സതീശൻ (താലൂക്ക് സപ്ലൈ ഓഫിസർ) -------------- supply കാസർകോട് മാർക്കറ്റിൽനിന്ന് പിടിച്ച അരി ജില്ല സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദുവിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.