കാസർകോട്: കെ.എസ്.ആർ.ടി.സി ജില്ല ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റാൻ തീരുമാനിച്ച സംഭവത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഗതാഗതമന്ത്രി ആൻറണി രാജുവുമായി സംസാരിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിക്കും നിവേദനം കൈമാറിയതായി എം.എൽ.എ അറിയിച്ചു. അന്തർ സംസ്ഥാന സർവിസുകൾ ഏറ്റവും കൂടുതൽ ഓപറേറ്റ് ചെയ്യുന്ന കാസർകോട്ടുനിന്നും ആസ്ഥാനം മാറ്റുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു. പുതിയ തീരുമാനത്തോടെ കാഷ് കൗണ്ടറും സർവിസ് ഓപറേഷനും മാത്രം ഉള്ള ഡിപ്പോയായി മാറും. വിദ്യാർഥികളുടെ യാത്രാപാസ് നൽകുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും എം.എൽ.എ അറിയിച്ചു. പ്രശ്നം ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പരിശോധിച്ച് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.