കോവിഡ് ഇടവേളക്കുശേഷം അറിവ് പദ്ധതി പുനരാരംഭിക്കുന്നു

തൃക്കരിപ്പൂർ: ഷാർജ കെ.എം.സി.സിയും എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടത്തുന്ന 'അറിവ് പദ്ധതി' പുനരാരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. മണ്ഡലംതല ഉദ്ഘാടനം തൃക്കരിപ്പൂർ കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ ഒന്നിന് നടക്കും. മണ്ഡലത്തിലെ ഇരുപതോളം ഹൈസ്കൂളുകളിലെ ആയിരത്തോളം വിദ്യാർഥികൾക്ക് സ്‌കൂൾ കിറ്റ് സമ്മാനിക്കും. പദ്ധതിയുടെ ആറാം സീസണാണ് ഈ വർഷം നടക്കുന്നത്. സ്കൂളുകളിൽ ഒരേസമയം സ്കൂൾ കിറ്റ് വിതരണം ചെയ്യും. പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തരം ഓരോ സ്കൂളിലെയും പ്രധാനാധ്യാപകരെ കിറ്റുകൾ ഏൽപിക്കും. പഞ്ചായത്ത്‌ തലങ്ങളിൽ യു.പി സ്കൂളുകളിലും ശാഖാതലങ്ങളിൽ അംഗൻവാടികളിലും പഠനോപകരണങ്ങൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ഷാർജ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അസീസ് പടന്ന, എം.എസ്.എഫ് ജില്ല ട്രഷറർ അസ്ഹറുദ്ദീൻ മണിയനോടി, നിയോജകമണ്ഡലം പ്രസിഡന്റ് പി. മുഹമ്മദ് റാഹിൽ, ജനറൽ സെക്രട്ടറി എ.ജി. മുസബ്ബിർ, വൈസ് പ്രസിഡന്റ് ഷാനിദ് പടന്ന എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.