പട്ടികജാതി-വര്‍ഗ കമീഷന്‍ അദാലത്ത്

ജില്ലയില്‍ 51 പരാതികള്‍ തീര്‍പ്പാക്കി; അദാലത്ത് ഇന്നും തുടരും കാസർകോട്: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലതല പരാതി പരിഹാര അദാലത്തില്‍ 51 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ആകെ 65 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 29 പരാതികളും ഭൂസംബന്ധമായ പരാതികളായിരുന്നു. മാറ്റിവെച്ച 14 പരാതികള്‍ അടുത്ത ഹിയറിങ്ങിലേക്കുള്ളവയും റിപ്പോര്‍ട്ട് കിട്ടാനുള്ളവയുമാണ്. രാവിലെ 10ന് ആരംഭിച്ച അദാലത്ത് വൈകീട്ട് അഞ്ചുവരെ നീണ്ടു. ശനിയാഴ്ചയും പരാതി പരിഹാര അദാലത്ത് തുടരും. ശനിയാഴ്ച അറുപതോളം പരാതികള്‍ പരിഗണിക്കും. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ അംഗം എസ്. അജയ കുമാര്‍, കമീഷന്‍ രജിസ്ട്രാര്‍ പി. ഷേര്‍ലി, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു. PARATHI PARIHARA ADALATH 1 2 3.jpg സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.