കാസർകോട്: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ല സംഗമവും പ്രവർത്തക കൺവെൻഷനും വിജയിപ്പിക്കാൻ മുസ്‍ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടന ജില്ല ഭാരവാഹികളുടെയും സംസ്ഥാന കൗൺസിൽ അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജൂൺ രണ്ടിന് രാവിലെ 10ന് കാസർകോട് കൊല്ലങ്കാനം ട്രിബൂൺ റിസോർട്ടിൽ നടക്കുന്ന സൗഹൃദ സംഗമത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളുമായി സാദിഖലി ശിഹാബ് തങ്ങൾ സംവദിക്കും. ഉച്ചക്ക് രണ്ടിന് കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ മുസ്‍ലിം ലീഗ് ജില്ല പ്രവർത്തക കൺവെൻഷൻ ചേരും. ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, വൈസ് പ്രസിഡന്റ് എം.സി. മായിൻഹാജി, സെക്രട്ടറി സി.എച്ച്. റഷീദ്, എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ്കുഞ്ഞി, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, ടി.എ. മൂസ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കർ, കെ.എം. ശംസുദ്ദീൻ ഹാജി, കെ. അബ്ദുല്ല കുഞ്ഞി ചെർക്കള, എ.ബി. ശാഫി, ബഷീർ വെള്ളിക്കോത്ത്, അഡ്വ. എം.ടി.പി. കരീം, അസീസ് കളത്തൂർ, ഇർഷാദ് മൊഗ്രാൽ, എ. അഹമ്മദ് ഹാജി, യഹ്യ തളങ്കര, പി.പി. നസീമ, കലാഭവൻ രാജു, ഇബ്രാഹിം പാലാട്ട്, അഡ്വ. ഫൈസൽ, അൻവർ ചേരങ്കൈ, ലുഖ്മാൻ തളങ്കര, ഗഫൂർ ബേക്കൽ, സി. മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ബേവിഞ്ച എന്നിവർ സംസാരിച്ചു. pma salam league മുസ്‍ലിം ലീഗ് ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.