കാസർകോട്: ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണിയില്‍ എച്ച്.എസ്.എ ഗണിതം-ഒന്ന്, യു.പി.എസ്.ടി (രണ്ട്) തസ്തികകളില്‍ ഒഴിവുകൾ. കൂടിക്കാഴ്ച മേയ് 30ന് രാവിലെ 10.30ന്. ഫോണ്‍: 9495909552. കോളിയടുക്കം ഗവ. യു.പി സ്കൂളിൽ യു.പി.എസ്.ടി മലയാളം, യു.പി.എസ്.ടി ഹിന്ദി തസ്തികകളിൽ ഒഴിവുകൾ. കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 10.00. ഹേരൂർ മീപ്പിരി ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഹിന്ദി വിഭാഗങ്ങളിൽ ഓരോന്നും യു.പി.എസ്.ടി മലയാളം -മൂന്ന്, എൽ.പി.എസ്.ടി- ഒന്ന്, എൽ.പി.എസ്.ടി- അറബിക് ഒന്ന് ഒഴിവുണ്ട്. കൂടിക്കാഴ്ച മേയ് 30ന് 11.00 കന്നട ഭാഷ മീഡിയം മാത്രമുള്ള വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം സാധ്യമാക്കുന്നതിനായി എല്‍.പി വിഭാഗത്തില്‍ നടപ്പ് അധ്യയന വര്‍ഷത്തില്‍ മലയാളം അധ്യാപക ഒഴിവിലേക്ക് (16 ഒഴിവുകള്‍) ദിവസവേതനാടിസ്ഥാനത്തില്‍ മേയ് 31ന് രാവിലെ 11ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. ഉദ്യോഗാർഥികള്‍ ടി.ടി.സി, കെ-ടെറ്റ് യോഗ്യതയുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04994 255033. മൊഗ്രാല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇ.ഡി, ഇംഗ്ലീഷ്, വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍.എം ആര്‍.ഡി.എ (ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍) എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 28ന് രാവിലെ 10.30ന് നടക്കും. ഫോണ്‍: 9400046820. ജി.എച്ച്.എസ്.എസ് ചെമ്മനാട് സ്‌കൂളില്‍ നടപ്പ് അധ്യയന വര്‍ഷത്തെ പ്രതീക്ഷിത ഹൈസ്‌കൂള്‍ വിഭാഗം അധ്യാപക ഒഴിവുകളിലേക്ക് എച്ച്.എസ്.എ അറബിക്, സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, ഇംഗ്ലീഷ്, പ്രൈമറി വിഭാഗം യു.പി.എസ്.എ മലയാളം അധ്യാപക ഒഴിവിൽ അഭിമുഖം മേയ് 27ന് രാവിലെ 10.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.