പാ​ക്കേജ് ആഡ്..

പാലായിലെ കർഷകർക്ക് ആശ്വാസം നീലേശ്വരം: ഏക്കർ കണക്കിന് വിളഞ്ഞ് നിൽക്കുന്ന പാലായി പാടശേഖരത്തിലെ നെൽകൃഷി കർഷകരുടെ കണ്ണീരിന് ഇനി ശാശ്വത പരിഹാരമാകും. പന്നിശല്യം മൂലം ഏറെ ദുരിതമനുഭവിച്ച കർഷകനായ കാവുങ്കാൽ കുഞ്ഞിക്കണ്ണന് ഇത് ആശ്വാസ തീരുമാനമാണ്. ഇദ്ദേഹത്തി​ന്റെ ഏക്കർ കണക്കിന് നെൽകൃഷിയാണ് പന്നികൾ നശിപ്പിച്ചത്. പകലും രാത്രിയിലും പന്നികളുടെ ശല്യം മൂലം വീടിന് പുറത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണ്. കൂടാതെ വീട്ടുവളപ്പിൽ കൃഷിചെയ്യുന്ന കപ്പയും വാഴയും നശിപ്പിക്കുന്നു. മൂന്ന് വിളയെടുക്കുന്ന പാടത്തെ നെൽകൃഷി നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുകയാണ്. പന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയത് ഉചിതമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. photokavankal kunhikannan കാവുങ്കാൽ കുഞ്ഞിക്കണ്ണൻ palai.jpgpalai paper cuttings.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.