കാസർകോട്: കേരള കേന്ദ്ര സര്‍വകലാശാല കോമേഴ്സ് ആൻഡ് ഇന്റര്‍നാഷനല്‍ ബിസിനസ് വകുപ്പും സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസും ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലും ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ച് 'മാനസിക ക്ഷേമം' എന്ന വിഷയത്തില്‍ '' സംഘടിപ്പിച്ചു. മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയും സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീനുമായ പ്രഫ. വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ശില്‍പ മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. കോമേഴ്സ് വിഭാഗം മേധാവി പ്രഫ. ടി. മല്ലികാര്‍ജുനപ്പ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ അര്‍ജുന്‍ ശശി സ്വാഗതവും സി.ജി. അഖിത നന്ദിയും പറഞ്ഞു. ജില്ല സമ്മേളനം നാളെ കാസർകോട്: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ശനിയാഴ്ച കാസർകോട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. എൻ.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. കാസർകോട് ഡി.ഇ.ഒ എൻ. നന്ദികേശൻ മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.