വയോജന, ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: വലിയപറമ്പ പഞ്ചായത്ത് ഭിന്നശേഷി, വയോജന ഗ്രാമസഭകൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ പാട്ടുപാടി ഒപ്പം ചേർന്നു. വയോജനങ്ങൾക്ക് വാർഡുകളിൽ പകൽവീട് ഒരുക്കിയും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും ശ്രമിച്ചു വരുകയാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വൈസ് പ്രസിഡന്റ് പി. ശ്യാമള, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ കെ. മനോഹരൻ എന്നിവർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഖാദർ പാണ്ട്യാല, ഇ.കെ. മല്ലിക, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേവതി, പഞ്ചായത്ത് അംഗം വി. മധു എന്നിവർ സംസാരിച്ചു. സെക്രട്ടറി വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പടം// Tkp vayojana gramasabha വയോജന, ഭിന്നശേഷി ഗ്രാമസഭ വലിയപറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.