ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ13ാമത് ഗീതാജ്ഞാന യജ്ഞത്തിന് തുടക്കം. മേയ് 30 വരെ നീളുന്ന പ്രഭാഷണത്തിന് ഭണ്ഡാര വീട്ടിൽ മുഖ്യകർമി സുനീഷ് പൂജാരി ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു. ശ്രീമദ് ഭഗവത്ഗീത രണ്ടാം അധ്യായം സാംഖ്യായോഗമാണ് വിഷയം. കൊല്ലം ചിന്മയ മിഷനിലെ സ്വാമി കല്യാൺ സരസ്വതിയാണ് പ്രഭാഷകൻ. ഉദ്ഘാടന യോഗത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ, ട്രഷറർ പി.കെ. രാജേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ക്ഷേത്ര യു.എ. ഇ. കമ്മിറ്റിയുടെ സഹകരണത്തോടെ 2008 ലാണ് ഗീതാജ്ഞാന യജ്ഞത്തിന് തുടക്കമിട്ടത്. uduma palakkunnu temple പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടിൽ ഭദ്രദീപം കൊളുത്തി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.