പനത്തടിയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

കാസർകോട്: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പനത്തടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊർജിതമാക്കി. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങി. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് കാസര്‍കോട്, പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, രാജപുരം സെന്റ് പയസ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഉറവിട നശീകരണവും ബോധവത്കരണവും നടത്തിയത്. ആകെ 12 ടീമുകളായി തിരിഞ്ഞാണ് ഗൃഹ സന്ദര്‍ശനവും തോട്ടങ്ങളിലെ പരിശോധനയും നടത്തിയത്. പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കെ.ജെ. ജെയിംസ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനയകുമാര്‍ നന്ദിയും അറിയിച്ചു. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. വേണുഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സരസിജന്‍ തമ്പി എന്നിവര്‍ പരിശീലനം നല്‍കി. ഫോട്ടോ: പനത്തടി പഞ്ചായത്തിൽ വീടുകള്‍ കയറി കൊതുക് കൂത്താടികളുടെ ഉറവിട നശീകരണവും ബോധവത്കരണവും നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.