നിരീക്ഷണ സമിതി രൂപവത്കരിച്ചു

കാസർകോട്: ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രോജക്ടുകള്‍ക്ക് അനുമതികള്‍ നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി ജില്ല ആസൂത്രണ സമിതി ചെയര്‍പേഴ്‌സൻ അധ്യക്ഷയായും ജില്ല കലക്ടര്‍ സെക്രട്ടറിയായും ജില്ല പ്ലാനിങ് ഓഫിസര്‍ കണ്‍വീനറായും ജില്ല ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി, ജില്ല വികസന കമീഷണര്‍, ജോയന്റ് ഡയറക്ടര്‍ (തദ്ദേശ വകുപ്പ് ) ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആൻഡ്​ സ്റ്റാറ്റിസ്റ്റിക്‌സ്, ജില്ല ടൗണ്‍ പ്ലാനര്‍, ജനകീയാസൂത്രണ ജില്ല ഫെസിലിറ്റേറ്റര്‍ എന്നിവര്‍ അംഗങ്ങളായി . അനധികൃത മീന്‍പിടിത്തം തടയാന്‍ പ്രത്യേക സമിതി കാസർകോട്: ജില്ലയില്‍ അനധികൃത മീന്‍പിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രത്യേക കമ്മിറ്റി രൂപവത്​കരിച്ചു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ രാജപുരം എന്നീ മത്സ്യഭവനുകളുടെ നേതൃത്വം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എം.എഫ്. പോളിനാണ് ചുമതല. അസി. ഫിഷറീസ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അലാവുദ്ദീന്‍, പ്രോജക്ട് കോ ഓഡിനേറ്റര്‍മാരായ വി. അശ്വിന്‍ കൃഷ്ണന്‍, ഐ.പി. ആതിര, കെ. വീണ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്, കുറ്റിക്കോല്‍, കുമ്പള മത്സ്യഭവനുകളുടെ നേതൃത്വം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എ.ജി. അനില്‍ കുമാറിനാണ്. അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ എ.എ. ഷിജു, എസ്.എസ്. സോഫിയ, പ്രോജക്ട് കോ ഓഡിനേറ്റര്‍മാരായ ലക്ഷ്മിക്കുട്ടി, പി. സ്വാതി ലക്ഷ്മി, കെ. അവിനാഷ് എന്നിവര്‍ അംഗങ്ങളാണ്. ചെറുവലകളും കൂടുകളും മറ്റു ഉപകരണങ്ങള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തും. പൂര്‍ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്‍പന നടത്തുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതേ തുടര്‍ന്ന് നടപടി സ്വീകരിക്കാം. വരും ദിവസങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന്‍ അറിയിച്ചു. ജില്ലയില്‍ അനധികൃത മീന്‍പിടിത്തം ശ്രദ്ധയില്‍പെട്ടാല്‍ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഫോണ്‍: 9947625185,7356114237.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.