ചെറുവത്തൂർ: ഉത്തരമലബാറിലെ ആത്മീയസദസ്സുകൾക്ക് നേതൃത്വം നൽകുന്ന കണ്ണൂർ ജില്ല സമസ്ത ഉപാധ്യക്ഷൻ ഉമർ കോയ തങ്ങളുടെ ശിഷ്യൻമാരുടെ കൂട്ടായ്മയായ മശ്ഹൂർത്തലാത്തുഫ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചന്തേരയിൽ സൗഹൃദക്കൂട്ടായ്മ നടത്തി. അൽ മശ്ഹൂർ ഉമർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒ.ടി. അബ്ദുറഹൂഫ് മൗലവി ചന്തേര അധ്യക്ഷത വഹിച്ചു. സകരിയ്യ ദാരിമി കാക്കടവ് മുഖ്യപ്രഭാഷണം നടത്തി. യൂനുസ് ഫൈസി കാക്കടവ്, മുനീർ പറമ്പായി, സ്വലാഹുദ്ദീൻ മൗലവി, മുസ്തഫ മൗലവി പെട്ടിക്കുണ്ട്, ജലീൽ മുട്ടം, എ.ജി. മുനീർ വടക്കുമ്പാട്, മുജീബ് പെരുമ്പട്ട, റാഫി അരിപ്പാമ്പ്ര, അബ്ദുറഹ്മാൻ വട്ടിയേര, കുഞ്ഞാമദ് കാങ്കോൽ, സുലൈമാൻ പെരുമ്പട്ട, ജാഫർ കാക്കടവ്, റുമൈസ് എന്നിവർ സംസാരിച്ചു. പടം : മശ്ഹൂർത്തലാത്തുഫ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചന്തേരയിൽ നടത്തിയ സൗഹൃദക്കൂട്ടായ്മ അൽ മശ്ഹൂർ ഉമർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.