തൃക്കരിപ്പൂർ: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് നാഷനലിസ്റ്റ് മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ ഡോ. ഫൗസിയ ഖാൻ എം.പി. എൻ.സി.പി സംഘടിപ്പിച്ച നവാഗത സംഗമം തൃക്കരിപ്പൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ധന വിലക്കയറ്റം, പാചകവാതക വിലക്കയറ്റം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നിവ ജനങ്ങളുടെ നടുവൊടിക്കുകയാണ്. തൊഴിലില്ലായ്മ സർവകാല റെക്കോഡുകൾ ഭേദിക്കുന്നു. രൂപ തകർന്നടിഞ്ഞു. ഇതത്രയും മറച്ചുപിടിക്കാൻ പള്ളികളിലും താജ്മഹലിലും വിഗ്രഹങ്ങൾ 'കണ്ടെത്തുക'യാണ്. ന്യൂനപക്ഷങ്ങളെ നിരന്തരം അരികുവത്കരിച്ച് അവരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അരക്ഷിതാവസ്ഥയിലാണ് ന്യൂനപക്ഷങ്ങൾ. പൊതുജനം വസ്തുതകൾക്കും വ്യാജ നിർമിതികൾക്കുമിടയിൽ വലയുകയാണ്. മഹാരാഷ്ട്രയിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചതായും അവർ പറഞ്ഞു. ഹാഷിം അരിയിൽ അധ്യക്ഷത വഹിച്ചു. പി.സി. ചാക്കോ, മുഹമ്മദ് ഫൈസൽ എം.പി, ടി.പി. പീതാംബരൻ, തോമസ് കെ.തോമസ് എം.എൽ.എ, പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്, രവി കുളങ്ങര, പി.കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കരീം ചന്തേര സ്വാഗതവും നാരായണൻ നന്ദിയും പറഞ്ഞു. പടം// navagatha sangamam.jpg എൻ.സി.പി സംഘടിപ്പിച്ച നവാഗത സംഗമം തൃക്കരിപ്പൂരിൽ നാഷനലിസ്റ്റ് മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ ഡോ. ഫൗസിയ ഖാൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.