ജില്ല പഞ്ചായത്ത്: നൂതനപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും

കാസർകോട്: പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ സമഗ്രവും സുസ്ഥിരവുമായ നൂതനപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാന്‍ ജില്ല പഞ്ചായത്ത് വര്‍ക്കിങ്​ ഗ്രൂപ് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഒന്നാം ഘട്ടമായി വിദ്യാഭ്യാസം, ആരോഗ്യം, സേവനമേഖല എന്നിവ സംബന്ധിച്ച പദ്ധതികള്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. 2022-23 വര്‍ഷം 40 സ്‌കൂളുകള്‍ക്ക് ചുറ്റുമതിലും കളിസ്ഥലവും നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും കെ.ഡി.പിയുമായി ചേര്‍ന്ന് സ്വന്തമായി ഭൂമിയുള്ള 67 അംഗൻവാടികള്‍ക്ക് കെട്ടിടസൗകര്യമൊരുക്കാനും എ.ബി.സി പദ്ധതി കാര്യക്ഷമമാക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.