വെള്ളക്കെട്ട്, മണ്ണിടിച്ചില്‍: പ്രത്യേക ടീമിനെ നിയോഗിക്കും

കാസര്‍കോട്: ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജോലികള്‍ നടക്കുന്ന പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍, റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റോഡ് നിര്‍മാണ കമ്പനികളുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഉടന്‍ ഇടപെടുകയും പ്രശ്‌നപരിഹാരമുണ്ടാക്കുകയും ചെയ്യും. എ.ഡി.എം എ.കെ. രമേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങള്‍ തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്‍റ്​, ദേശീയപാത നിര്‍മാണ ചുമതലയുള്ള കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റിലും താലൂക്കുകളിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കാം. മയിച്ച, പുല്ലൂര്‍, പെരിയ, അരിക്കാടി, കാസര്‍കോട് ടൗണ്‍, ഹൊസങ്കടി എന്നിവിടങ്ങളില്‍ അടിയന്തരനടപടി സ്വീകരിച്ചിട്ടുണ്ട്. തലപ്പാടി- ചെങ്കള, ചെങ്കള - മാവുങ്കാല്‍, മാവുങ്കാല്‍ - കാലിക്കടവ് മേഖലകളില്‍ ദ്രുതകര്‍മ ടീമിനെ നിയോഗിച്ചു. ആവശ്യത്തിന് യന്ത്രോപകരണങ്ങള്‍ ലഭ്യമാക്കി വെള്ളക്കെട്ട് നിയന്ത്രിക്കും. പൊതുജനങ്ങളെ ബാധിക്കാത്തവിധം വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മണ്ണിടിച്ചില്‍ തടയുന്നതിനും നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.