സംസ്ഥാന സീനിയർ ബീച്ച് വടംവലി, കണ്ണൂരും പാലക്കാടും ജേതാക്കൾ

കാഞ്ഞങ്ങാട്: ബേക്കൽ ബീച്ച് പാർക്കിൽ നടന്ന പ്രഥമ സംസ്ഥാന ബീച്ച് സീനിയർ പുരുഷ - വനിത വടംവലി മത്സരത്തിൽ കണ്ണൂരും പാലക്കാടും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ കണ്ണൂർ ഒന്നാം സ്ഥാനം നേടിയപ്പോൾ കാസർകോട് , പാലക്കാട് ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിത വിഭാഗത്തിൽ പാലക്കാട് ഒന്നാം സ്ഥാനം നേടിയപ്പോൾ കാസർകോട് ,തൃശൂർ ജില്ലകൾ രണ്ടും മൂന്നാം സ്ഥാനങ്ങൾ നേടി. 12 ജില്ലകളിൽ നിന്ന് 240 കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ മുഖ്യാതിഥിയായി. വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ഹബീബ്റഹ്മാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ മുഖ്യാതിഥിയായി. അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അസോസിയേഷന്‍ സെക്രട്ടറി ആര്‍. രാമനാഥന്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം അനില്‍ ബങ്കളം, എം. സുനില്‍, പള്ളം നാരായണൻ, മുജീബ് മാങ്ങാട്, പ്രവീൺ മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ല വടംവലി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സജിത്ത് അതിയാമ്പൂര്‍ സ്വാഗതവും സെക്രട്ടറി ഹിറ്റ്ലർ എ. ജോർജ് നന്ദിയും പറഞ്ഞു. beech vadam vali ബേക്കൽ ബീച്ച് പാർക്കിൽ നടന്ന പ്രഥമസംസ്ഥാന ബീച്ച് സീനിയർ പുരുഷ - വനിത വടംവലി മത്സരത്തിൽ നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.