ദേശത്തിന്‍റെ കഥപറയുന്ന ശിൽപങ്ങൾ കാണാൻ എൻ.സി.സി കാഡറ്റുകളെത്തി

നീലേശ്വരം: സ്വാതന്ത്ര്യത്തി​െന്റ എഴുപത്തഞ്ചാമത് വർഷത്തിൽ ആസാദി കാ അമൃത് ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു കോളജിലെ എൻ.സി.സി. കാഡറ്റുകൾ സ്വാതന്ത്ര്യസമര സേനാനി എ.സി. കണ്ണൻനായരുടെ കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ഭവനം സന്ദർശിച്ചു. മനസ്സിൽ നിറയുന്ന ദേശീയതയുടെ പര്യായങ്ങൾ ദാരുശില്പങ്ങളായി കൊത്തി​െവച്ച പ്രധാന വാതിലി​െന്റ കട്ടിലയും മുകൾ നിലയിലെ മേൽക്കൂരയും കൗതുകത്തോടെയാണ് കാഡറ്റുകൾ വീക്ഷിച്ചത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ എ.സി. കണ്ണൻ നായരുടെ നിർദേശപ്രകാരം ശിൽപി കണ്ണൻ കേരളവർമനാണ് ശിൽപങ്ങൾ ഒരുക്കിയത്. 1930 കളിലും '40 കളിലും കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾക്കെല്ലാം അഭയകേന്ദ്രമായിരുന്നു പിന്നീട് ഭവനമായി ഉപയോഗിച്ചു വന്ന ഈ പത്തായപ്പുര. എൻ.സി.സി.ഓഫിസർ നന്ദകുമാർ കോറോത്ത്, ജീവന ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കാഡറ്റുകൾ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭവനം സന്ദർശനം നടത്തിയത്. മകൾ കെ.കെ. രാധാറാണിയും പേരമകൻ കെ.കെ. ജയദേവ് വിജയനും കാഡറ്റുകളുമായി സംസാരിച്ചു. എ.സി.കണ്ണൻ നായരുടെ സമാധി സ്ഥലം വൃത്തിയാക്കിയാണ് കാഡറ്റുകൾ മടങ്ങിയത്. പടം : ncc 33.jpg നെഹ്റു കോളജ് എൻ.സി.സി കാഡറ്റുകൾ എ.സി.കണ്ണൻ നായരുടെ ഭവനത്തിലെ ദാരുശിൽപങ്ങൾ വീക്ഷിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.