പി. ഗംഗാധരൻ നായരെ അനുസ്മരിച്ചു

കാസർകോട്: ജില്ലയിലെ കോൺഗ്രസിനെയും സഹകരണ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തിയ നേതാവായിരുന്നു പി. ഗംഗാധരൻ നായർ എന്ന് ഡി.സി.സി പ്രസിഡന്റ്‌ പി.കെ. ഫൈസൽ അനുസ്മരിച്ചു. പി. ഗംഗാധരൻ നായരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഡി.സി.സി ഓഫിസിൽ നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി മുൻ പ്രസിഡന്റുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹകീം കുന്നിൽ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻനായർ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി ഭാരവാഹികളായ വിനോദ് കുമാർ പള്ളയിൽ വീട്, ധന്യ സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാർ, കരുൺ താപ്പ, നേതാക്കളായ ആർ. ഗംഗാധരൻ, സി. രാജൻ പെരിയ, ലക്ഷ്മണ പ്രഭു, മധുസൂദനൻ ബാലൂർ, എ. വാസുദേവൻ, ജി. നാരായണൻ, പി.കെ. വിനോദ്, മനാഫ് നുള്ളിപ്പാടി, കെ. ശ്രീധരൻ, വി. ഗോപി, ഗോപിനാഥൻ നായർ, ഉമേഷ് അനങ്കൂർ, ബി.എ. ഇസ്മായിൽ, സി. അശോകൻ, രാജീവൻ നമ്പ്യാർ, സുലൈമാൻ പുത്തിഗെ, പ്രവീൺ തോയമ്മൽ, എ.കെ. നായർ, ജമീല അഹമ്മദ് എന്നിവർ സംസാരിച്ചു. dcc ഡി.സി.സി ഓഫിസിൽ നടന്ന പി. ഗംഗാധരൻ നായർ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പി.കെ. ഫൈസൽ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.