ചെമ്മനാട് തോട് സംരക്ഷണത്തിന് കയർ ഭൂവസ്ത്രമൊരുക്കി

കാസർകോട്: ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ തോടുകളുടെ സംരക്ഷണത്തിന് കയർകൊണ്ടുള്ള ഭൂവസ്ത്രമൊരുക്കി. കനത്ത മഴയിൽ തോടുകളുടെ പാർശ്വഭിത്തികൾ തകരുന്നത് തടയുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൂവസ്ത്രമൊരുക്കുന്നത്. അരമങ്ങാനം കളനാട് തോടിന്റെ ഇരു ഭാഗേത്തേയും പാർശ്വഭിത്തികൾ സംരക്ഷിക്കുന്നതിനായി അറുനൂറ് മീറ്ററോളം സ്ഥലത്ത് ഭൂവസ്ത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ചെലവിൽ 34 തൊഴിലാളികൾ പ്രവൃത്തി പൂർത്തീകരണത്തിൽ പങ്കാളികളായി. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകളുടെ സംരക്ഷണം ഈ പദ്ധതി വഴി നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൺസൂർ കുരിക്കൾ, സ്ഥിരം സമിതി അധ്യക്ഷ ആയിഷ അബൂബക്കർ, രമ ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ വീണറാണി ശങ്കര, മൈമൂന, രാജൻ കെ. പൊയ്നാച്ചി, ടി.പി. നിസാർ, അമീർ പാലോത്ത്, മറിയ മാഹിൻ, ജയൻ , സുജാത രാമകൃഷ്ണണൻ, എം.കെ. പ്രദീഷ്, സെക്രട്ടറി എം. സുരേന്ദ്രൻ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ നവാൽ റഹ്മാൻ, അബ്ദുൽ മജീദ്, മുഹമ്മദ് ഹനീഫ് തുടങ്ങിയവർ സംബന്ധിച്ചു. coir ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ തോടുകളുടെ സംരക്ഷണത്തിന് കയർ ഭൂവസ്ത്രമൊരുക്കിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.