കാഞ്ഞങ്ങാട്: രാഷ്ട്രീയ എതിരാളികൾ വെട്ടിക്കൊലപ്പെടുത്തിയ ശരത്ലാലിെൻറയും കൃപേഷിനെറയും ചിതാഭസ്മം തിരുവന ന്തപുരത്ത് തിരുവല്ലം പരശുരാമക്ഷേത്ര തീര്‍ത്ഥകുളത്തില്‍ നിമജ്ജനം ചെയ്തു. ഇരുവരുടെയും ചിതാഭസ്മം കല്യോെട് ട കുഴിമാടത്തിൽ നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ധീരസ്മൃതിയാത്രയുമായാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കൃപേഷിെൻറ മാതൃസഹോദരി പുത്രന്‍ അഭിലാഷും ശരത് ലാലിെൻറ അമ്മാവെൻറ മകന്‍ സുഭാഷും കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആര്‍. മഹേഷിെൻറ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, കെ.പി.സി.സി മുന്‍ പ്രസിഡൻറുമാരായ വി.എം. സുധീരന്‍, എം.എം. ഹസ്സന്‍, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ എം.എൽ.എ, തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെൻറ് മണ്ഡലം പ്രസിഡൻറ് സാജിദ് മൗവ്വല്‍, സംസ്ഥാന ഭാരവാഹികളായ എന്‍.എസ്. നുസൂര്‍, ജി. ലീന, ജോഷി കണ്ടത്തില്‍, എം.എസ്. ബാലു, തിരുവനന്തപുരം പാര്‍ലമെൻറ് മണ്ഡലം പ്രസിഡൻറ് വിനോദ് യേശുദാസ്, എം.കെ. അനൂപ്, ജനാര്‍ദ്ദനന്‍ കല്യോട്ട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.