കരുവള്ളി മുഹമ്മദ്​ മൗലവി അന്തരിച്ചു

മ​ല​പ്പു​റം: ബ​ഹു​ഭാ​ഷ പ​ണ്ഡി​ത​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും പ്ര​ഭാ​ഷ​ക​നു​മാ​യ ക​രു​വ​ള്ളി മു​ഹ​മ്മ​ദ് മൗ​ല​വി അ​ന്ത​രി​ച്ചു. 99 വ​യ​സ്സാ​യി​രു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സാ​മൂ​ഹി​ക-​വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച അ​ദ്ദേ​ഹം വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.45ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം വൈ​കീ​ട്ട്​ പ​ട​പ്പ​റ​മ്പ് ക​രി​ഞ്ചാ​പ്പാ​ടി മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​സ്​​ലിം വി​ദ്യാ​ഭ്യാ​സ ഇ​ൻ​സ്പെ​ക്ട​റും ആ​ദ്യ സ​ർ​ക്കാ​ർ അ​റ​ബി അ​ധ്യാ​പ​ക​രി​ലൊ​രാ​ളു​മാ​യി​രു​ന്ന ക​രു​വ​ള്ളി മൗ​ല​വി സ​ല​ഫി പ്ര​സ്ഥാ​ന​ത്തി​​​െൻറ മു​ൻ​നി​ര നേ​താ​വാ​യി​രു​ന്നു. സാ​ക്ഷ​ര​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ത​ല്‍പ​ര​നാ​യി​രു​ന്ന അ​ദ്ദേ​ഹം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​റ​ബി​ഭാ​ഷ പ​ഠ​ന​ത്തി​ന് അ​ടി​ത്ത​റ​യി​ട്ടു. 1957ല്‍ ​പ്ര​ഥ​മ ഐ​ക്യ​കേ​ര​ള സ​ര്‍ക്കാ​റി​​​​െൻറ അ​റ​ബി ഭാ​ഷാ പു​സ്ത​ക രൂ​പ​വ​ത്​​ക​ര​ണ ക​മ്മി​റ്റി​യു​ടെ ക​ണ്‍വീ​ന​റാ​യി. കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റാ​ണ്. മു​സ്‌​ലിം സ​ര്‍വി​സ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. 

ക​രി​ഞ്ചാ​പ്പാ​ടി മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദ് ഖ​ത്തീ​ബാ​യി​രു​ന്ന ക​രു​വ​ള്ളി ഹൈ​ദ​ർ മു​സ്​​ലി​യാ​രു​ടെ​യും ക​ടു​ങ്ങ​പു​രം ക​രു​വ​ടി ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​യി 1919 ഏ​പ്രി​ൽ ഏ​ഴി​നാ​യി​രു​ന്നു മൗ​ല​വി​യു​ടെ ജ​ന​നം. 1942ല്‍ ​ഉ​ര്‍ദു അ​ധ്യാ​പ​ക​നാ​യി സ​മ്പൂ​ര്‍ണ ഔ​ദ്യോ​ഗി​ക​ജീ​വി​തം ആ​രം​ഭി​ച്ച ക​രു​വ​ള്ളി മു​ഹ​മ്മ​ദ് മൗ​ല​വി പി​ന്നീ​ട് അ​റ​ബി​ക്കി​ലേ​ക്ക് മാ​റി. 

1974ല്‍ ​മു​സ്‌​ലിം വി​ദ്യാ​ഭ്യാ​സ ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രി​ക്കെ​യാ​ണ് വി​ര​മി​ച്ച​ത്. ആ​യി​ഷ​യാ​യി​രു​ന്നു ആ​ദ്യ ഭാ​ര്യ. ഇ​വ​രു​ടെ മ​ര​ണ​ശേ​ഷം മ​റി​യ​മ്മു​വി​നെ വി​വാ​ഹം ചെ​യ്തു. മ​ക്ക​ൾ: ഷ​മീ​മ, നാ​ജി​യ. മ​രു​മ​ക്ക​ൾ: ഹ​നീ​ഫ ചെ​ങ്ങ​ണ​ക്കാ​ട്ടി​ൽ, ഷ​മീ​ർ അ​ലി. പ​ട​പ്പ​റ​മ്പ് പാ​റ​മ്മ​ൽ എ​ൽ.​പി. സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പ​ല ത​വ​ണ​ക​ളാ​യാ​ണ് ജ​നാ​സ ന​മ​സ്കാ​രം ന​ട​ന്ന​ത്.

കരുവള്ളി മുഹമ്മദ് മൗലവി നവോത്ഥാനത്തി​​​െൻറ ചാലകശക്തി  -ടി.പി. അബ്​ദുല്ലക്കോയ മദനി
കോഴിക്കോട്: നവോത്ഥാനത്തി​​​െൻറ ചാലകശക്തിയായി സഞ്ചരിച്ച്​ മുസ്​ലിം സമുദായത്തിന് പ്രചോദനം നല്‍കിയ പരിഷ്‌കര്‍ത്താവാണ് കരുവള്ളി മുഹമ്മദ് മൗലവിയെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി. അദ്ദേഹം ജനാധിപത്യ മതേതര കാഴ്ചപ്പാട് പുലർത്തിയിരുന്നു. അറബി ഭാഷയുടെ വളര്‍ച്ചക്ക് വളരെയേറെ സംഭാവനയര്‍പ്പിക്കുകയും ചെയ്​തുവെന്ന്​ അബ്​ദുല്ലക്കോയ മദനി അനുസ്മരിച്ചു.

കരുവള്ളി മുഹമ്മദ് മൗലവി: വിട പറഞ്ഞത് തലമുറകളുടെ ഗുരുനാഥന്‍ -എം.ഐ. അബ്​ദുല്‍ അസീസ് 
കോഴിക്കോട്: കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്​ദുല്‍ അസീസ് അനുശോചിച്ചു. കേരള മുസ്‌ലിം നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രമുഖ പണ്ഡിതനും ചരിത്രസാക്ഷിയുമാണ് മുഹമ്മദ് മൗലവി. അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തലമുറകളുടെ അധ്യാപകനാണ്. വിനയവും ലാളിത്യവുമുള്ള ജീവിതശൈലിയുടെ ഉടമയുമായിരുന്നെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Karuvalli Muhammed Moulavi- Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.