കൊല്ലത്ത് 17കാരിക്ക് പീഡനം: ഇടനിലക്കാരിയടക്കം നാലുപേർ പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് ലക്ഷങ്ങൾ സമ്പാദിച്ച കേസിൽ ബന്ധുവായ സ്ത്രീയടക്കം നാലുപേർ പിടിയിൽ. പെൺകുട്ടിയുടെ അമ്മാവ​​െൻറ ഭാര്യയെയും ലോഡ്ജ് ജീവനക്കാരായ മൂന്നുപേരെയുമാണ് അഞ്ചാലുംമൂട് പൊലീസ് കസ്​റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി സിൽവർ പ്ലാസ ലോഡ്ജ് നടത്തിപ്പുകാരൻ മണപ്പള്ളി പാവുമ്പ കിണറുവിളയിൽ പ്രദീപ് (33), തറമേൽ ഹൗസിൽ റിനു (33), പന്മന ആക്കൽഭാഗം കൈപ്പള്ളിൽ വീട്ടിൽ നജിം (42) എന്നിവരെയാണ് പിടികൂടിയത്. രഹസ്യമായി പകര്‍ത്തിയ കുളിമുറിരംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കരുനാഗപ്പള്ളിയിലെ ലോഡ്ജിലും മറ്റ്​ സ്ഥലങ്ങളിലും കൊണ്ടുപോയാണ് 17കാരിയെ പീഡിപ്പിച്ചത്.

കൊല്ലത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലിക്കാണെന്ന്​ പറഞ്ഞാണ് പെൺകുട്ടിയെ ബന്ധുവായ സ്ത്രീ കൊണ്ടുപോയിരുന്നത്. കഴിഞ്ഞമാസം ഒമ്പതിന് പോയ പെൺകുട്ടി രാത്രി വൈകിയും വീട്ടിലെത്തിയില്ല. തുടർന്ന് മാതാവ്​ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയെന്ന് പറഞ്ഞ് പിറ്റേദിവസം അമ്മാവ​​െൻറ ഭാര്യ കുട്ടിയുമായി വീട്ടിലെത്തി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ കൗൺസലിങ്ങിന്​ കൊണ്ടുപോയി. അവിടെ​െവച്ചാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിനെ അറിയിച്ചതനുസരിച്ച് സിറ്റി പൊലീസ് കമീഷണർ അന്വേഷണം ഏറ്റെടുത്തു.

കുളിമുറിരംഗം പുറത്തുവിടുമെന്ന് പറഞ്ഞ് അമ്മാവ​​െൻറ ഭാര്യ പലർക്കും കാഴ്ചവെച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. കരുനാഗപ്പള്ളിയിലെ ലോഡ്ജിലാണ്​ താമസിച്ചിരുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോംസ്​​റ്റേകളിൽ ​െവച്ചും പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി പറഞ്ഞു.

കുട്ടിയെ വിവിധ ഇടങ്ങളിൽവെച്ച്​ പീഡിപ്പിച്ച പത്തോളം പേർക്കെതിരെ അന്വേഷണം തുടങ്ങി. ഇടപാടുകാരിൽനിന്ന് സ്ത്രീ ഉൾപ്പെടുന്ന സംഘം ലക്ഷങ്ങള്‍ സമ്പാദിച്ചതായി പൊലീസ് പറഞ്ഞു. സ്ത്രീയുടെ വീട്ടില്‍ കമീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മൊബൈല്‍ ഉള്‍പ്പെടെ കണ്ടെടുത്തു.

Tags:    
News Summary - karunagappally sex racket women arrested-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.