ജലാലുദ്ധീൻ കുഞ്ഞു, റഹ്‌മാ ബീവി

ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു; സംഭവം കരുനാഗപ്പള്ളിയിൽ

കരുനാഗപ്പള്ളി (കൊല്ലം): ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരിച്ചു. കാഞ്ഞിപ്പുഴ മഠത്തിൽ കാരാഴ്‌മ ചക്കാലയിൽ വീട്ടിൽ ജലാലുദ്ധീൻ കുഞ്ഞു (70) ആണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ മരിച്ചത്. ഭാര്യയെ ശാരീരിക അസ്വസ്ഥത കാരണം വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചതിനെ തുടർന്ന് മനോവിഷമം നിമിത്തം ഭർത്താവ് കുഴഞ്ഞുവീഴുകയും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയുമായിരുന്നു.

ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിൽ കഴിഞ്ഞുവന്ന ഭാര്യ റഹ്‌മാ ബീവി (65) ബുധനാഴ്ച വെളുപ്പിന് അഞ്ച് മണിയോടെയാണ് മരിച്ചത്. മക്കൾ: സൈനുദ്ധീൻ, ബുഷ്‌റാ ബീഗം, നുസ്രത്ത്. മരുമക്കൾ: നസീറ, ഷാജി, ഷാജഹാൻ. ഇരുവരുടെയും കബറടക്കം ബുധനാഴ്ച മൂന്ന് മണിക്ക് മഠത്തിൽ കാരാഴ്‌മ മുനീറുൽ ഇഹ്സാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും .

Tags:    
News Summary - Karunagappally husband and wife dies within hours apart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.