കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച 'കരുണ' സംഗീത പരിപാടി സാമ്പത്തികമായി പരാജയമായിരുന്നുവെന്ന് സ ംഘാടകർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഘാടകർ സംഗീതപരിപാടിയുടെ കണക്കുകൾ പുറത്ത് വിട്ടത്. രേഖകൾ കൊച്ചി മ്യൂസി ക് ഫൗണ്ടേഷൻെറ വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്.
4000 പേരാണ് സംഗീതപരിപാടിക്കായി എത്തിയതെന്ന് സംഘാടകർ വ്യക്തമാക്കി. ഇതിൽ 3000 പേരും സൗജന്യപാസിലൂടെയാണ് പരിപാടിക്ക് വന്നത്. 908 ടിക്കറ്റുകളാണ് പരിപാടിക്ക് മുമ്പ് വിറ്റു തീർന്നത്. പരിപാടിയുടെ ദിവസം കൗണ്ടറിലൂടെയും കുറച്ച് ടിക്കറ്റുകൾ വിറ്റു. ടിക്കറ്റ് വിൽപനയിലൂടെ ജി.എസ്.ടി കുറച്ച് ലഭിച്ചത് 6,021,93 രൂപ മാത്രമാണെന്ന് സംഘാടകരിലൊരാളായ സംഗീത സംവിധായകൻ ബിജിപാൽ പറഞ്ഞു.
പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പറഞ്ഞിരുന്നു. അതിനാലാണ് സ്റ്റേഡിയം സൗജന്യമായി നൽകിയത്. പരിപാടിയുമായി ബന്ധപ്പെട്ട ബാധ്യതകൾ തീർത്തതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാമെന്നായിരുന്നു ധാരണയെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ അറിയിച്ചു. ബിജിപാലിനൊപ്പം സംവിധായകൻ ആഷിക് അബുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.