Posted On
date_range Updated On
date_range കർണാടകയിലെ രാഷ്ട്രീയ നാടകം രാജ്യത്തിന് അപമാനമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: കർണാടകയിൽ അരങ്ങേറിയ രാഷ്ട്രീയ നാടകം രാജ്യത്തിന് അപമാനമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതിന് ബി.ജെ.പിയും മോദിയും കനത്ത വില നൽകേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാന സർക്കാരിെൻറ വിലയിരുത്തലാകും ചെങ്ങന്നൂരിൽ നടക്കുക എന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിയമ വശങ്ങൾ പരിശോധിക്കാതെ എടുത്ത് ചാടിയതിെൻറ നാണക്കേട് സർക്കാരിന് എന്നും നില നിൽക്കും. എന്ത് വന്നാലും നിയമപരമായി നേരിടും. തിരിച്ചടികൾ ഒരു പ്രശ്നമല്ലെങ്കിൽ സർക്കാരിന് ഏത് തീരുമാനവും എടുക്കാം. ജുഡീഷ്യറിയിൽ വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ആത്മവിശ്വാസവുമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.