ബംഗളൂരു: കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിൽ കേരളത്തിൽ നിന്ന് എത്തുന്നവരോട് കടുത്ത വിവേചനം. കേരളത്തിൽ നിന്നുള്ളവരെ ആധാർ കാർഡും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാൽ മാത്രമേ അമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. കേരള അതിർത്തിയിലുള്ള ക്ഷേത്രത്തിൽ എത്തുന്ന ഭക്തരിൽ അധികവും കേരളത്തിൽ നിന്നാണ് എന്നിരിക്കെയാണ് ഇവർക്ക് മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളില്ല. കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.