കൊച്ചി: കാലത്തിനനുസരിച്ച് കോലം മാറുമ്പോൾ കർക്കടക വാവുബലിയും ഓൺലൈനാവും. കർക്കടകവാവായ തിങ്കളാഴ്ച പുണ്യക്ഷേത്രങ്ങളിൽ നടക്കേണ്ട ബലിതർപ്പണം കോവിഡ് വ്യാപനപശ്ചാത്തലത്തിൽ ഒഴിവാക്കിയെങ്കിലും പിതൃക്കളുടെ മോക്ഷത്തിന് വീടുകളിൽതന്നെ ബലിയിടുകയാണ് വിശ്വാസികൾ.
ആചാര്യന്മാർ തർപ്പണത്തിെൻറ കാർമികത്വം ഇത്തവണ ഫേസ്ബുക്ക് ലൈവ്, സൂം പോലുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർവഹിച്ചു. ചിലർ യൂട്യൂബ് വിഡിയോകളുടെ സഹായത്തോടെയും കർമങ്ങൾ പൂർത്തിയാക്കി.
ആദ്യമായാണ് ആലുവയുൾെപ്പടെ സംസ്ഥാനത്തെ മിക്ക കേന്ദ്രങ്ങളിലും ബലിതർപ്പണ ചടങ്ങ് നടക്കാതിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ 2018െല പ്രളയകാലത്തുപോലും ആലുവ മണപ്പുറം റോഡിൽ തർപ്പണം നടന്നിരുന്നു.
സ്ഥിരമായി ക്ഷേത്രങ്ങളിൽ തർപ്പണ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന ആചാര്യന്മാർ ഇത്തവണ ഫേസ്ബുക്ക് ലൈവിലൂടെയാണ് ഈ ചടങ്ങ് നിർവഹിച്ചത്. ഇതിനുള്ള ഒരുക്കങ്ങളെക്കുറിച്ച് താൽപര്യമുള്ള വിശ്വാസികൾക്ക് നേരേത്ത അറിയിപ്പുകൊടുത്തിട്ടുണ്ട്.
എല്ലാം ഒരുക്കിവെച്ച് ലൈവിൽ വന്ന് ചെയ്യേണ്ട കാര്യങ്ങൾ നിർദേശിക്കുകയും മന്ത്രോച്ചാരണങ്ങൾ ചൊല്ലുകയും ചെയ്യുമെന്ന് കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ സമൂഹ പൂജകളുടെ പരികർമിയായ വിജയൻ എടത്തല പറയുന്നു. നിരവധി വിശ്വാസികളുടെ ആവശ്യപ്രകാരം രാവിലെ ഏഴിന് ദുബൈയിലുള്ളവർക്കും എട്ടിന് നാട്ടിലുള്ളവർക്കുമായാണ് ഇദ്ദേഹം ‘ലൈവ് കാർമികത്വം’ നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.