കരിപ്പൂരിൽ ശൈത്യകാല സമയക്രമം തയാറായി: റിയാദ്​ സർവിസ്​ ആഴ്​ചയിൽ ആറ്​

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള പുതിയ ശൈത്യകാല സമയക്രമം തയാറായി. ഒക്​ടോബർ 28 മുതൽ മാർച്ച്​ രണ്ടുവരെയുള്ള സമയക്രമമാണ്​ തയാറാക്കുന്നത്​. പട്ടികയില്‍ പുതിയ വിമാന സർവിസുകളൊന്നും ആരംഭിച്ചിട്ടില്ല. വേനൽകാല സമയക്രമത്തിൽ ഒമാൻ എയർ, ഇൻഡിഗോ, ഇത്തിഹാദ്​, ജെറ്റ്​ എയർവേസ്​ എന്നിവയുടെ പുതിയ സർവിസുകൾ ആരംഭിച്ചിരുന്നു. 

അ​തേസമയം, എയർഇന്ത്യ എക്​സ്​പ്രസി​​െൻറ കോഴി​ക്കോട്​-റിയാദ്​ സർവിസുകളുടെ എണ്ണം ആറായി വർധിച്ചു​. നിലവിൽ ആ​​ഴ്​ചയിൽ നാല്​ സർവിസാണുണ്ടായിരുന്നത്​​. ഒക്​ടോബർ 29 മുതലാണ്​ സർവിസുകളുടെ എണ്ണം വർധിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ്​ നിലവിലുള്ള സർവിസ്​. വ്യാഴം, വെള്ളി ദിവസങ്ങളിലാണ്​ പുതുതായി ആരംഭിക്കുക. നേരത്തേയും സർവിസ്​ വർധിപ്പിക്കുന്നതിന്​ ശ്രമം നടത്തിയിരു​ന്നെങ്കിലും റിയാദിൽ സ്ലോട്ട്​ ലഭിച്ചിരുന്നില്ല. രാവിലെ 9.15ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 11.45ന് റിയാദിലെത്തും. റിയാദിൽനിന്ന് 1.15ന് പുറപ്പെട്ട് രാത്രി 8.15നാണ് മടങ്ങിയെത്തുക.

മറ്റു വിമാന സർവിസുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങളുണ്ട്​. അബൂദബിയിൽനിന്ന്​ വൈകീട്ട്​ 3.30ന്​ എത്തുന്ന ഇത്തിഹാദ്​ വിമാനത്തി​​െൻറ പ്രതിദിന സർവിസ്​ ആറായി കുറച്ചത്​ തുടരും. ഇൻഡിഗോയുടെ രണ്ട്​ സർവിസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ട്​. പുലർച്ച 12.15നുള്ള ദുബൈ വിമാനം 1.45നും 11.50നുള്ള ദോഹ വിമാനം 12.25നുമാണ്​ പുറപ്പെടുക. ഒമാൻ എയറി​​​െൻറ സമയക്രമത്തിലും മാറ്റമുണ്ട്​. 
 
Tags:    
News Summary - karipur -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.